Posts

Showing posts from 2017

അസാധുവാക്കപെടുന്നവർ

  മേഘങ്ങളിലേക്ക് എത്തി നോക്കുന്ന കുന്നുകളും നരച്ച വയലുകളും നിറം മങ്ങിയ ജാലകത്തിന്റെ പൊട്ടിയ ത്രികോണ വിടവിലൂടെ പുക മൂടിയ ചിത്രം പോലെ കാണപെട്ടു. അലറി വിളിച്ച് കൊണ്ട് എണ്ണക്കറുപ്പുള്ള ഒരു ഇഴജന്തുവിനെ പോലെ തീവണ്ടി കുന്നുകൾക്കിടയിൽ മറയുന്നത് ഇവിടിരുന്നാൽ കാണാം. ഗുവാഹട്ടിയിലേക്കാവും. വടക്കോട്ടുള്ള വണ്ടി കാണുമ്പഴൊക്കെ ഇതേ തോന്നലാണ് മനസ്സിൽ.ഗാന്ധിജിയുടെ ചിത്രത്തിന് താഴെ ഇന്നലെ രാത്രി ഇരുന്നുറങ്ങിയ ചെറുപ്പക്കാരൻ ഇന്നും ഒരേ ഇരിപ്പാണ്. പാറിപ്പറക്കുന്ന തലമുടിയും തിളങ്ങുന്ന കണ്ണുകളുമുള്ള അയാളും തന്നെപ്പോലെ എത്തിച്ചേർന്നതാവും ഇവിടെ. മറുനാട്ടിൽ നിന്ന് വരുന്നവരെല്ലാം ജോലി തേടി എത്തിയതാണ് എന്നത് ഒരു മിഥ്യാധാരണയാണ് .തന്നെ പോലെ സീതമ്മാളും ജോലിക്ക് വേണ്ടിയല്ലല്ലോ ഈ നഗരത്തിലെത്തിയത്.  എന്തായാലുംഭയം തോന്നിക്കുന്ന ഒരു മൗനം ഈ ചെറുപ്പക്കാരനെ പൊതിഞ്ഞിരിപ്പുണ്ട്. നീണ്ടു മെലിഞ്ഞ ഒരു പോലീസുകാരൻ തിടുക്കത്തിൽ അകത്തെ മുറിയിലേക്ക് കയറിപ്പോയി.അധികം ആൾത്തിരക്കില്ലാത്തൊരു സ്റ്റേഷനാവും ഇത്. ഇന്നലെ ഉച്ചക്ക് ശേഷം വിരലിലെണ്ണാവുന്ന ആളുകളാണ് പരാതിയുമായി വന്നത്. ചിലപ്പോൾ അതിർത്തിയിലെ സ്റ്റേഷനുകളൊക്കെ ഇത് പോലെ തിരക്കൊ...

ഹരിത കേരളം

നാട്ടിലെ പ്രധാനപ്പെട്ട ക്ലബ്ബുകളിലൊന്നായ സാന്റോസ് ക്ലബ്ബ് പഴയ ജൂപിറ്റർ സ്റ്റുഡിയോ ക്കടുത്തുള്ള സ്വന്തം കെട്ടിടത്തിൽ അന്ന്  നടത്തിയ മീറ്റിങ്ങ് ഹരിത കേരളം പദ്ധതിയുടെ ഭാഗമായി സംഘടിപ്പിക്കപ്പെട്ടതായിരുന്നു. പത്തു പതിനഞ്ചു വർഷത്തെ പാരമ്പര്യം ക്ലബ്ബിന്നുണ്ടെങ്കിലും ഇതാദ്യമായാണ് പാരിസ്ഥിതികമായ ഒരു വിഷയത്തിൽ ക്ലബ്ബിടപെടുന്നത്. നാട്ടിലെ സ്കൂളിലെ ഭൗതിക ശാസ്ത്രാദ്ധ്യാപിക പ്രിയ കടുങ്ങാങ്കുളത്തെ കുറിച്ച് എഫ് ബി യിലിട്ട പോസ്റ്റാണ് ക്ലബ്ബിനെ ഈ വിഷയം ഏറ്റെടുക്കാൻ പ്രേരിപ്പിച്ചത് . ടീച്ചറുടെ പോസ്റ്റ് ഇങ്ങനെയായിരുന്നു. ''നല്ലവരായ എന്റെ നാട്ടുകാരോട് , കടുങ്ങാങ്കളത്തിന്റെ അവസ്ഥ ശ്രദ്ധയിൽ പെടുത്താനാണീ കറിപ്പെഴുതുന്നത്. സ്കൂളിലെ എൻ എസ് എസ് വിദ്യാർത്ഥികളായ അനന്തു , ബാദിൽ എന്നിവർ കുളത്തിലെ ജലം ശാസ്ത്രീയമായി പരിശോധിക്കുകയുണ്ടായി. പരിശോധനയിൽ കുളത്തിലെ ജലം മലിനമാക്കപെട്ടതായി കണ്ടെത്തി.മൂന്ന് വർഷം മുമ്പ് വരെ പ്രദേശവാസികൾ കുടിവെള്ളത്തിനായി കടുങ്ങാങ്കുളത്തെ ആശ്രയിച്ചിരുന്നു. കുളത്തിന്റെ ശോചനീയാവസ്ഥ അധികാരികളുടെ ശ്രദ്ധയിൽ പെടുത്താനാണ് ഈ പോസ്റ്റ്.താഴെ പ്രിയ എസ് എന്നെഴുതിയിരിക്കുന്നു. കുളത്തിന്റെ ഒരു ...

ഒരിടത്തൊരു പോസ്റ്റുമാൻ

ഗ്രാമത്തിലെ ഒരൊഴിഞ്ഞ ലോഡ്ജിലെ കുടുസു മുറിയിലാണ് ഗബ്രിയേലിന്റെ താമസം. പോസ്റ്റോഫീസിൽ ജോലിയുള്ളതിനാൽ അഞ്ചൽക്കാരൻ എന്നും അയാളറിയപ്പെട്ടു. ഗ്രാമത്തിലെ ചിതലെടുത്ത ഏത് നിമിഷവും തകർന്ന് വീഴാവുന്ന, ആഒറ്റമുറിക്കെട്ടിടത് തിലാണ് പോസ്റ്റോഫീസ്. അയാളെ കൂടാതെ ലത്തീഫെന്നൊരു താൽക്കാലിക ജീവനക്കാരനും കൂടിയേ ആ ഓഫീസിൽഉണ്ടായിരുന്നുള്ളു. എന്നുംഗ്രാമത്തിലെ ഊടുവഴികളിലൂടെ കത്തുകളുടെ ഭാണ്ഡവും പേറി ഒരു ശുഭസൂചന പോലെ ഗബ്രിയേൽ നടന്നു മറയാറുണ്ടായിരുന്നു' എല്ലാവർക്കും ഗബ്രിയേലിനെ  അറിയാം.ഓരോ വീട്ടിലേയും വിശേഷ സന്ദർഭങ്ങളിൽ അയാൾ ഒരു സ്ഥിരം സാന്നിദ്ധ്യമായിരുന്നു. ഗ്രാമത് തോടുള്ള വെറുപ്പു കാരണം ജോലിയിൽ നിന്നുള്ള ഒരു വിടുതൽ അയാളാഗ്രഹിച്ചു.മേലാപ്പീസിൽ നിന്നും ഔദ്യോഗികമായി അത് ലഭിക്കുന്നത് വരെ അയാൾ കാത്തിരുന്നു. അതിന് വേണ്ടി അയാൾ നിരന്തരം ശ്രമിച്ച് കൊണ്ടേയിരുന്നു.എന്നെങ്കിലുമൊരി ക്കൽ തന്റെ രാജി മേലാപ്പീസർ സ്വീകരിക്കുമെന്ന പ്രതീക്ഷയിൽ അയാൾ സ്വപ്നങ്ങൾ നെയ്തു. മെയിലു കൊണ്ട് പോകുന്ന ലത്തീഫിന്റെ നിർവ്വികാരമായ മുഖത്തോട് ഗബ്രിയേലിന് ഒരിക്കൽ പോലും ഇഷ്ടം തോന്നിയില്ല. എന്തിനും വിഢിച...