ഗ്രാമത്തിലെ ഒരൊഴിഞ്ഞ ലോഡ്ജിലെ കുടുസു മുറിയിലാണ് ഗബ്രിയേലിന്റെ താമസം. പോസ്റ്റോഫീസിൽ ജോലിയുള്ളതിനാൽ അഞ്ചൽക്കാരൻ എന്നും അയാളറിയപ്പെട്ടു. ഗ്രാമത്തിലെ ചിതലെടുത്ത ഏത് നിമിഷവും തകർന്ന് വീഴാവുന്ന, ആഒറ്റമുറിക്കെട്ടിടത് തിലാണ് പോസ്റ്റോഫീസ്. അയാളെ കൂടാതെ ലത്തീഫെന്നൊരു താൽക്കാലിക ജീവനക്കാരനും കൂടിയേ ആ ഓഫീസിൽഉണ്ടായിരുന്നുള്ളു. എന്നുംഗ്രാമത്തിലെ ഊടുവഴികളിലൂടെ കത്തുകളുടെ ഭാണ്ഡവും പേറി ഒരു ശുഭസൂചന പോലെ ഗബ്രിയേൽ നടന്നു മറയാറുണ്ടായിരുന്നു' എല്ലാവർക്കും ഗബ്രിയേലിനെ അറിയാം.ഓരോ വീട്ടിലേയും വിശേഷ സന്ദർഭങ്ങളിൽ അയാൾ ഒരു സ്ഥിരം സാന്നിദ്ധ്യമായിരുന്നു. ഗ്രാമത് തോടുള്ള വെറുപ്പു കാരണം ജോലിയിൽ നിന്നുള്ള ഒരു വിടുതൽ അയാളാഗ്രഹിച്ചു.മേലാപ്പീസിൽ നിന്നും ഔദ്യോഗികമായി അത് ലഭിക്കുന്നത് വരെ അയാൾ കാത്തിരുന്നു. അതിന് വേണ്ടി അയാൾ നിരന്തരം ശ്രമിച്ച് കൊണ്ടേയിരുന്നു.എന്നെങ്കിലുമൊരി ക്കൽ തന്റെ രാജി മേലാപ്പീസർ സ്വീകരിക്കുമെന്ന പ്രതീക്ഷയിൽ അയാൾ സ്വപ്നങ്ങൾ നെയ്തു. മെയിലു കൊണ്ട് പോകുന്ന ലത്തീഫിന്റെ നിർവ്വികാരമായ മുഖത്തോട് ഗബ്രിയേലിന് ഒരിക്കൽ പോലും ഇഷ്ടം തോന്നിയില്ല. എന്തിനും വിഢിച...
Comments
Post a Comment